ldf

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് നേതൃത്വത്തിലുള്ള വടക്കൻ മേഖലാ ജാഥ ഇന്ന് വൈകിട്ട് നാലിന് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം ഉപ്പളയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ജാഥ മാർച്ച് രണ്ടിന് തൃശൂരിൽ സമാപിക്കും.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ, എൻ. പീതാംബരൻ (എൻ.സി.പി), രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ്-എസ്), സ്‌കറിയാ തോമസ് (കേരള കോൺഗ്രസ്), കെ.പി. മോഹനൻ (ലോക് താന്ത്രിക് ജനതാദൾ), പി. ഹംസാജി (ഐ.എൻ.എൽ), ഫ്രാൻസിസ് ജോർജ് (ജനാധിപത്യ കേരള കോൺഗ്രസ്), അഡ്വ. പോൾ ജോസഫ് (കേരള കോൺഗ്രസ്- ബി) എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കും.