1

വിഴിഞ്ഞം: ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും വിഭാവനംചെയ്ത കാര്യങ്ങൾ നടപ്പാക്കുന്നത് പിണറായി സർക്കാരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫ് നടത്തുന്ന കേരള സംരക്ഷണയാത്രയ്ക്ക് വിഴിഞ്ഞത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.

സാമൂഹ്യനീതി ഉറപ്പുവരുത്താൻ ഗവൺമെന്റ് നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഈഴവരെയും പട്ടികജാതിക്കാരെയും വിശ്വകർമ്മജരെയും പൂജാരിമാരാക്കിയെന്നും അദ്ദേഹം പറഞ്ഞു. സഖാക്കൾ തിരഞ്ഞെടുപ്പ് സർവേ റിപ്പോർട്ടുകൾക്ക് പിന്നാലെ പോയാൽ അടിപതറും. യോഗത്തിൽ ആളുകൂടിയാൽ

പോരാ. ജനങ്ങളിലിറങ്ങി പ്രവർത്തിക്കണം. ശബരിമല വിഷയത്തിൽ കലാപാഹ്വാനം ചെയ്ത യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത് കേരളമാണെന്ന് ഓർക്കണമെന്നും കോടിയേരി സൂചിപ്പിച്ചു.

പി. രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജാഥാംഗങ്ങളായ പ്രകാശ് ബാബു, പി. സതീദേവി, വിജിലി ജോസഫ്, രാജൻ മാസ്റ്റർ, ബാബു ഗോപിനാഥ്, ഫാദർ സക്കറിയ, ആന്റണി രാജു, വി. സുരേന്ദ്രൻ പിള്ള, എം. വിജയകുമാർ, വി. ശിവൻകുട്ടി, പി.എം. മാത്യു, കാസിം ഇരിക്കൂർ, പി.എസ്. ഹരികുമാർ, ഡോ. നീലലോഹിതദാസ്, ജമീലാ പ്രകാശം, ജി.ആർ. അനിൽ, വെങ്ങാനൂർ ബ്രൈറ്റ്, ഡോ. വർഗീസ് ജോർജ്, ഫിറോസ് ലാൽ എന്നിവർ പങ്കെടുത്തു.