minister-son-marriage

തിരുവനന്തപുരം: മന്ത്രി എ.കെ. ബാലന്റെയും ആരോഗ്യവകുപ്പ് മുൻ ഡയറക്ടർ ഡോ. പി.കെ. ജമീലയുടെയും മകൻ നവീൻ ബാലൻ വിവാഹിതനായി. കണ്ണൂർ അഴീക്കോട് പത്മിനി നിവാസിൽ സി.ടി. വേണുഗോപാലിന്റെയും ബീന വേണുഗോപാലിന്റെയും മകൾ നമിത വേണുഗോപാലാണ് വധു.

എ.കെ.ജി സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം, മന്ത്രിമാരായ ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ, ജി. സുധാകരൻ, കെ.കെ. ശൈലജ, എം.എം. മണി, വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ, എ.സി. മൊയ്തീൻ, ജെ. മേഴ്സിക്കുട്ടി അമ്മ, കെ. കൃഷ്ണൻകുട്ടി, കെ.ടി. ജലീൽ, കെ. രാജു, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാർ, എം.പിമാർ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,​ പോളിറ്ര് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻപിള്ള,​ എം.എ. ബേബി,​ മുതിർന്ന സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദൻ,​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,​ വി.എം. സുധീരൻ,​ കെ.എം. മാണി,​ വൈക്കം വിശ്വൻ,​ എം.വി. ഗോവിന്ദൻ,​ എ. വിജയരാഘവൻ, മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ,​ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ​ സെക്രട്ടറി നളിനി നെറ്റോ,​ മുൻ ചീഫ്സെക്രട്ടറിമാരായ സി.പി. നായർ, എസ്.എം. വിജയാനന്ദ്, കെ.എം. എബ്രഹാം, ഡോ. ബി. ഇക്ബാൽ,​ ഡി.ജി.പി ലോക്നാഥ് ബെഹ്റ,​ ഡോ. രാജൻ ഗുരുക്കൾ,​ പ്രമുഖ ചലച്ചിത്രകാരൻ കുമാർ സാഹ്നി, സൂര്യ കൃഷ്ണമൂർത്തി, ചലച്ചിത്രതാരങ്ങളായ മധു,​ ശാരദ, ഇന്ദ്രൻസ്,​ ജനാർദ്ദനൻ,​ മധുപാൽ,​ ശ്രീകുമാർ,​ സുധീർ കരമന,​ ജയസൂര്യ, ജലജ, മേനക സുരേഷ് കുമാർ,​ വിവിധ വകുപ്പ് മേധാവികൾ തുടങ്ങി രാഷ്ട്രീയ,​ സാമൂഹ്യ,​ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.