agathy

ചിറയിൻകീഴ്: അഴൂർ പുത്തൻ മന്ദിരം വൃദ്ധസദനത്തിലെ അഗതികൾക്കായി ഒരുക്കിയ മന്ദിരത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഇന്ദിര അദ്ധ്യക്ഷതയിൽ 5 വൃദ്ധസ്ത്രീകൾക്കുള്ള വസ്ത്രദാനം ജില്ലാ പഞ്ചായത്തംഗം എസ്. കവിതയും, പ്രവ‌ർത്തകർക്കുള്ള പ്രോത്സാഹന സമ്മാന വിതരണം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗവും, കോൺട്രാക്ടർ വിജയനുള്ള പ്രോത്സാഹന സമ്മാന വിതരണം ഹിന്ദു മഹിളാ മന്ദിരം പ്രസിഡന്റ് കെ.വൈ. രാധാലക്ഷ്മിയും നിർ‌വഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. എസ്. കൃഷ്ണകുമാർ, വാർഡ് മെമ്പർമാരായ സി. സുര, അഴൂർ വിജയൻ, ഓർഫനേജസ് കൺട്രോൾ ബോ‌ർഡ് മെമ്പർ ഫാ. ജോഷ്വാ അലൂർ, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസർ ഇൻ ചാർജ് ഏലിയാസ് തോമസ്, എ.പി. ഡബ്ല്യു.എസ് പെരുങ്ങുഴി കൺവീനർ രവീന്ദ്രൻ, അഴൂർ ഭഗവതി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് സിദ്ധാർത്ഥൻ, ലൈല പനയത്തറ എന്നിവർ പങ്കെടുത്തു. പുത്തൻ മന്ദിരം സെക്രട്ടറി എം. ശ്രീകുമാരി സ്വാഗതവും സുശീല നന്ദിയും പറഞ്ഞു.