തിരുവനന്തപുരം: നടൻ മോഹൻലാൽ അയച്ച വക്കീൽ നോട്ടീസിന് മറുപടി നൽകേണ്ടെന്നാണ് ഖാദി ബോർഡിന്റെ തീരുമാനമെന്ന് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ് പറഞ്ഞു.
മോഹൻലാൽ എന്ത് നിയമനടപടി സ്വീകരിക്കുമെന്ന് നോക്കിയശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് ബോർഡിന്റെ തീരുമാനം. മാപ്പ് പറയാൻ തക്കവണ്ണമുള്ള വീഴ്ചകൾ തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി കരുതുന്നില്ല, 50 കോടി രൂപ നഷ്ടപരിഹാരം കൊടുക്കാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല, ശോഭന ജോർജ് വ്യക്തമാക്കി.
ഖാദിബോർഡ് പരസ്യമായി മാപ്പുപറയുകയോ, ക്ഷമാപണം നടത്തി മാദ്ധ്യമങ്ങളിൽ പരസ്യം നൽകുകയോ ചെയ്തില്ലെങ്കിൽ 50 കോടി രൂപ നൽകണമെന്നാണ് മോഹൻലാലിന്റെ ആവശ്യം.