മലയിൻകീഴ്: സ്‌നേഹവീട് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രളയകാലത്തു വീട് നഷ്ടപ്പെട്ട ചന്ദ്രികമ്മയുടെ കുടുംബത്തിന് പേയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാലാഞ്ച റസിഡന്റ്സ് അസോസിയേഷനും റോട്ടറി ക്ലബ് തിരുവനന്തപുരം ഈസ്റ്റും സംയുക്തമായി നിർമ്മിച്ച വീടിന്റെ ഉദ്ഘാടനം കോൺഗ്രസ് നേതാവ് എം.എം. ഹസൻ നിർവഹിച്ചു. കെ.പി.സി.സി ഇതിനകം 320 വീട് നിർമ്മിച്ചു നല്കിയെന്നും ഹസൻ പറഞ്ഞു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി സി.സി ജനറൽ സക്രട്ടറി തമ്പാനൂർ രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻക്കര സനൽ, മുൻ സ്പീക്കർ എൻ. ശക്തൻ, റോട്ടറി സ്നേഹവീട് ചെയർമാൻ ബാബുമോൻ നാലാഞ്ചിറ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹി വിൽസൺ ജോർജ്, കെ.പി.സി.സി അംഗം ബി.എൻ. ശ്യം കുമാർ, ഡിസിസി ഭാരവാഹികളായ വിളപ്പിൽശാല ശശിധരൻനായർ, മലയിൻകീഴ് വേണു, എസ്. ശോഭനകുരി, എം.ആർ. ബൈജു, എം. മണികണ്ഠൻ, എ. ബാബു കുമാർ എന്നിവർ സംസാരിച്ചു. വീട് നിർമ്മാണത്തിന് നേതൃത്വം നല്കിയ കോൺട്രക്ടർ ഉൾപ്പടെയുള്ളവരെ യോഗത്തിൽ ആദരിച്ചു.