swagatha-sangam

ചിറയിൻകീഴ്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണ ജാഥയ്ക്ക് 17ന് ചിറയിൻകീഴ് ശാർക്കര മൈതാനിയിൽ സ്വീകരണം നൽകുന്നതിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് ശാർക്കരയിൽ തുറന്നു.സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ നിർവഹിച്ചു.സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ.സുഭാഷ്, ഏര്യാ കമ്മിറ്റി അംഗങ്ങളായ വി.വിജയകുമാർ, പി.മുരളി, ലോക്കൽ സെക്രട്ടറി സി.രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന, വൈസ് പ്രസിഡന്റ് എം.വി കനകദാസ് എന്നിവർ പങ്കെടുത്തു.