സൗജന്യ ആയുർവേദ ചികിത്സ
പൂജപ്പുര പഞ്ചകർമ്മ ആശുപത്രി സ്വസ്ഥ വൃത്തം വിഭാഗത്തിൽ പത്തു മുതൽ പതിന്നാല് വയസുവരെയുളള കുട്ടികൾക്ക് ഭാരക്കുറവിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യചികിത്സ ലഭ്യമാണ്. ഫോൺ: 8281581737
രക്തത്തിൽ യൂറിക് ആസിഡ് കൂടുന്ന ഹൈപ്പർ യുറിസിമിയയ്ക്ക് ആയൂർവേദ കോളേജ് കായചികിത്സാ വിഭാഗത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 9497358310
സൗജന്യ യോഗ പരിശീലനം
പൂജപ്പുര പഞ്ചകർമ്മ ആശുപത്രി സ്വസ്ഥ വൃത്തം വിഭാഗത്തിൽ ബി.പി.രോഗികൾക്കായി 20 മുതൽ ഒരു മാസത്തെ സൗജന്യ യോഗ ക്ലാസ് നടക്കും. താല്പര്യമുളളവർ ഒ.പി നമ്പർ രിൽ രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. ഫോൺ: 9539175948, 8075060197
സോഷ്യൽ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സൺ താത്കാലിക നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരള എന്ന സ്ഥാപനത്തിലേക്ക് ബ്ലോക്കടിസ്ഥാനത്തിൽ വില്ലേജ് റിസോഴ്‌സ് പേഴ്‌സൺമാരെയും ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺമാരെയും താൽക്കാലിക അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.socialaudit.kerala.gov.in, www.rdd.kerala.gov.in, www.nregs.kerala.gov.in.
ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജിൽ ബാച്ച് കോ-ഓർഡിനേറ്റർ താത്കാലിക നിയമനം
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിംഗ് കോളേജിൽ അസാപ് പദ്ധതിയിലെ ബാച്ച് കോ-ഓർഡിനേറ്ററുടെ രണ്ട് ഒഴിവിലേക്ക് ആറ് മാസത്തെ കരാർ നിയമനത്തിന് ബി.ടെക്/എം.ടെക് യോഗ്യതയുളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ടീം, ഇന്റൺഷിപ്പ് എന്നിവ കൈകാര്യം ചെയ്ത് പരിചയമുളളവർക്ക് മുൻഗണന.
ബയോഡേറ്റ 20നു മുൻപ് tplc.gecbb@gmail.com ൽ അയക്കണം. ഇൻർവ്യൂ 21ന് നടക്കും.
വിശദവിവരങ്ങൾക്ക് www.gecbh.ac.in. ഫോൺ: 7736136161, 9495058367
എസ്.എഫ്.എ.സിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കരാർ നിയമനം
സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യത്തിന്റെ ഓഫീസിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും വിശദാംശങ്ങളും www.sfackerala.org, www.krishi.info ൽ. 25 ന് വൈകിട്ട് അഞ്ചിന് മുമ്പ് എസ്.എഫ്.എ.സിയുടെ ആനയറ വേൾഡ് മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഓഫീസിൽ അപേക്ഷ നൽകണം. ഇന്റർവ്യൂ തീയതി ഇ-മെയിലിൽ അറിയിക്കും.
കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഡെപ്യൂട്ടേഷൻ ഒഴിവ്
ഇരിഞ്ഞാലക്കുട ശ്രീ കൂടൽമാണിക്യം ദേവസ്വത്തിൽ അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി കളക്ടർ പദവികളിൽ കുറയാത്ത ഉദ്യോഗസ്ഥരിൽ നിന്നും ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഹിന്ദുമത വിശ്വാസികളായിരിക്കണം. ബയോഡേറ്റ സഹിതം 15 ദിവസത്തിനകം ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ റവന്യൂ (ദേവസ്വം) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അപേക്ഷ നൽകണം. നിയമനം കൂടൽമാണിക്യം ദേവസ്വം ആക്ട് സെക്ഷൻ 14 വ്യവസ്ഥകൾ പ്രകാരമായിരിക്കും.
ദേവസ്വം ബോർഡ് പരീക്ഷ 24 ന്
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ക്ലാർക്ക്/ക്ലാർക്ക് കം-കാഷ്യർ (കാറ്റഗറി നമ്പർ 13/2018) തസ്തികയിൽ അപേക്ഷ സമർപ്പിച്ചവർക്കായി 24 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ''ദേവജാലിക'' വെബ്‌പോർട്ടലിൽ നിന്നും പ്രൊഫൈൽ വഴി ഡൗൺലോഡ് ചെയ്യാം. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് അംഗീകരിച്ച തിരിച്ചറിയൽ രേഖയുടെ അസൽ സഹിതം 1.30 ന് മുൻപ് പരീക്ഷാകേന്ദ്രത്തിൽ എത്തണം. പരീക്ഷാ പ്രോഗ്രാം, സിലബസ് തുടങ്ങിയ വിശദ വിവരങ്ങൾ www.kdrd.kerala.gov.in ൽ ലഭിക്കും
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് കരാർ നിയമനം
പട്ടികവർഗ വികസന വകുപ്പിനു കീഴിലെ 13 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ സ്‌കൂൾ ഹോസ്റ്റലുകളിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിൽ കരാർ നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽപെട്ട യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കേരള നഴ്‌സ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിലിൽ നിന്നോ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ലഭിച്ച ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റുള്ളവർക്കും ഹെൽത്ത് വർക്കേഴ്‌സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. കേരള നഴ്‌സ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. ജനറൽ നഴ്‌സിംഗ് ആന്റ മിഡ്‌വൈഫറിയോ ബി.എസ്‌സി നഴ്‌സിംഗോ ഉള്ളവർക്കും അപേക്ഷിക്കാം. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 18നും 44നും മധ്യേ. പ്രതിമാസം 13,000 രൂപ ഓണറേറിയം ലഭിക്കും. ഒഴിവുകൾ 13. താല്പര്യമുള്ളവർ നിയമനം ആഗ്രഹിക്കുന്ന ജില്ല രേഖപ്പെടുത്തി അപേക്ഷ, യോഗ്യതാസർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും, ര് പാസ്‌പോർട്ട്‌സൈസ് ഫോട്ടോ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, മേൽവിലാസരേഖ, ഐ.ഡി കാർഡ് എന്നിവ സഹിതം നേരിട്ട് ഇന്റർവ്യൂവിന് എത്തണം. ഇന്റർവ്യൂ തിയതി പിന്നീട് അറിയിക്കും. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കുള്ള ഇന്റർവ്യൂ കോഴിക്കോട് പട്ടികവർഗ വികസന ഓഫീസിൽ നടക്കും. (ഫോൺ: 0495-2376364) തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലേക്കുള്ള ഇന്റർവ്യൂ മൂവാറ്റുപുഴ പട്ടികവർഗ വികസന ഓഫീസിലും (ഫോൺ: 0485-2814957) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് നെടുമങ്ങാട് ഐ.ടി.ഡി.പിയിലും ഇന്റർവ്യൂ നടക്കും (ഫോൺ: 0472-2812557). വയനാട് ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കായി വയനാട് ഐ.ടി.ഡി.പിയിൽ ഇന്റർവ്യൂ നടക്കും (ഫോൺ: 0493-6202232).
കരാർ നിയമനം
ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യുവിൽ ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നൽകുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ.
ഫ്‌ളോറൻസ് നൈറ്റിംഗേൽ പുരസ്‌കാരം:
നഴ്‌സിംഗ് മേഖലയിലുള്ളവർക്ക് അപേക്ഷിക്കാം
നഴ്‌സിംഗ് മേഖലയിലെ (ജനറൽ ആൻഡ് പബ്ലിക് ഹെൽത്ത്) ഉദ്യോഗസ്ഥർക്കുള്ള 2019 വർഷത്തെ കേന്ദ്ര സർക്കാരിന്റെ ഫ്‌ളോറൻസ് നൈറ്റിംഗേൽ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും എല്ലാ ജില്ലാ മെഡിക്കൽ ഓഫീസുകളിലും, www.dhs.kerala.gov.in ലും ലഭ്യമാണ്. നഴ്‌സുമാർ, ആക്‌സിലറി നഴ്‌സ് ആൻഡ് മിഡ്‌വൈഫുമാർ, ലേഡി ഹെൽത്ത് വിസിറ്റർ വിഭാഗത്തിൽപ്പെടുന്നവരിൽ നിന്നുള്ള അപേക്ഷയുടെ രണ്ട് പകർപ്പുകൾ ആവശ്യമായ രേഖകൾക്കൊപ്പം മാർച്ച് പത്ത് വൈകിട്ട് അഞ്ചിന് മുൻപായി ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടർ (നഴ്‌സിംഗ്), ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം. തിരുവനന്തപുരം വിലാസത്തിൽ ലഭ്യമാക്കണം. വൈകി ലഭിക്കുന്നതും ആവശ്യമായ രേഖകൾ ഉൾക്കൊള്ളിക്കാത്തതുമായ അപേക്ഷകൾ നിരസിക്കും. പുരസ്‌കാരങ്ങൾ നഴ്‌സസ് ദിനമായ മേയ് 12 ന് വിതരണം ചെയ്യും.
സ്പാർക്ക് പ്രോജക്ടിലേക്ക് മാസ്റ്റർ ട്രെയിനർമാരെ തിരഞ്ഞെടുക്കുന്നു
ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പ്രോജക്ടിലേക്ക് ട്രെയിനർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ എംപാനൽ ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ.