തിരുവനന്തപുരം: തുടർച്ചയായ രണ്ടാം വർഷവും വേനലവധിക്കു മുമ്പ് അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ കുട്ടികളുടെ കയ്യിൽ എത്തുകയാണെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പാഠപുസ്തക വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എറണാകുളത്ത് നടന്നു. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു.
മൂന്നു ഭാഗങ്ങളായാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നത്. 3.25 കോടി പാഠപുസ്തകങ്ങൾക്കുള്ള അച്ചടി ഓർഡറാണ് കെ.ബി.പി.എസിന് നൽകിയിരിക്കുന്നത്. 6 മുതൽ 10 വരെ പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുന്നു.
പാഠപുസ്തകങ്ങൾ വിതരണ കേന്ദ്രങ്ങളിൽ നിന്നും സ്‌കൂളുകളിലേക്ക് കെ.ബി.പി.എസിന്റെ നേരിട്ടുള്ള നിയന്ത്റണത്തിൽ ഏപ്രിൽ 15നകം എത്തിക്കും.