കഴക്കൂട്ടം: ബൈക്കുകൾ കൂട്ടിയിടിച്ച് തോന്നയ്ക്കൽ കുടവൂർ ഐകുട്ടികോണം കുഞ്ഞിഭവനിൽ സോമശേഖരൻ മരിച്ചു. ദേശീയപാതയിൽ കോരാണി നവധാര ക്ളബിന് സമീപം ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടം. സോമശേഖരൻ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് തലയ്ക്ക് ഗുരുതമായി പരിക്കേറ്റ് തൽക്ഷണം മരിച്ചു . ​ നേരത്തെ നെയ്ത്തുതൊഴിലാളിയായിരുന്ന സോമശേഖരൻ കൃഷിപണികൾ ചെയ്തുവരുകയായിരുന്നു. ഭാര്യ പരേതയായ പ്രഭ. മക്കൾ: പ്രദീപ്,​ റീജ,​ റീന.