കോവളം: വെങ്ങാനൂർ ബോയ്‌സ് ഹൈസ്‌കൂളിൽ നിന്ന് മുപ്പത്തിരണ്ട് വർഷം മുമ്പ് പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥികൾ ഇന്ന് ഒരുവട്ടം കൂടി ഒത്തുചേരുകയാണ്. ഈ അടുത്ത കാലത്താണ് വാട്‌സാപ്പ് കൂട്ടായ്മയിലൂടെ ഇവർ വീണ്ടും ഒന്നിച്ചത്. വിഴിഞ്ഞം സ്വദേശികളായ മരിയാ സുനിൽ, മുരുകൻ, എഡിസൺ റോച്ച്, വി.കെ.വിദു, സുഗതൻകുമാർ, സുനിൽ പനങ്ങോട്, പ്രസാദ് പൂങ്കുളം, സുനിൽ പൂങ്കുളം, ഷാബു ഗോപിനാഥ്, ഹരീന്ദ്രൻ, സുരേഷ് പൂങ്കുളം, സതികുമാർ കോവളം എന്നിവരുടെ പരിശ്രമത്തിന്റെ വിജയം കൂടിയായിരുന്നു ഈ ഒത്തുചേരൽ. ഇന്ന് രാവിലെ 8ന് ബാച്ചിലെ വിദ്യാർത്ഥി കാർഗിൽ ധീരയോദ്ധാവ് ക്യാപ്ടൻ ജെറി പ്രേം രാജിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചനയും നടത്തും. 10 ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മീബായി വിഴിഞ്ഞം അശ്വതി ആഡിറ്റോറിയത്തിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർത്ഥികൂട്ടായ്മ പ്രസിഡന്റ് ഡോ. ബൈജു ശശിധരൻ അദ്ധ്യക്ഷനായിരിക്കും. ഹാസ്യ സാഹിത്യകാരൻ സുകുമാർ മുഖ്യ പ്രഭാഷണം നട

kovalam

ത്തും.