ബാലരാമപുരം: ഐത്തിയൂർ നേതാജി സ്‌കൂളിന്റെ 20-ാമത് വാർഷികാഘോഷം അഡ്വ. എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. ഗവ.റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹിന്ദി ലാംഗ്വേജ് ട്രെയിനിംഗ് റിട്ട. പ്രിൻസിപ്പൽ ഗീതാകുമാരി, കവയിത്രി ആർ. രാജപുഷ്പം, മാദ്ധ്യമപ്രവർത്തകൻ ഗിരീഷ് പരുത്തിമഠം, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. എസ്.കെ. പ്രീജ, നേമം ബ്ലോക്ക് മെമ്പർ എസ്. വീരേന്ദ്രകുമാർ, ബ്ലോക്ക് മെമ്പർ എസ്. ജയചന്ദ്രൻ, വാർഡ് മെമ്പർ വി.എസ്. വിനോദ്, സ്‌കൂൾ മാനേജർ ശിവാനന്ദൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് അർച്ചന .ആർ സ്വാഗതവും ശാന്തികൃഷ്ണ .പി.ആർ നന്ദിയും പറഞ്ഞു.