കിളിമാനൂർ: ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് എ.ഐ.വൈ.എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശാഭിമാന ജ്വാല തെളിച്ചു. എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജി.എൽ.അജീഷ്, മണ്ഡലം സെക്രട്ടറി രതീഷ് വല്ലൂർ, ബ്ലോക്ക് പഞ്ചായത്തംഗം ജി. ബാബുകുട്ടൻ, ജെ.എം.നിസാം, റഹീം നെല്ലിക്കാട്, ലക്ഷ്മി, രശ്മി, രതീഷ് നഗരൂർ, എന്നിവർ സംസാരിച്ചു. തേജസ്, ശ്യാം മോഹൻ, സുമിത്ത്, സുരാജ്, സതീഷ് വല്ലൂർ, സൂരജ് , ജീവൻ, ശരത്, വിഷ്ണുരാജ്, സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.