jj

പാറശാല: തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 175 കിലോ പുകയില ഉത്പന്നങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ. കരുനാഗപ്പള്ളി സ്വദേശികളായ ഷാജഹാൻ (34), നൗഷാദ് (31) എന്നിവരാണ് പാലക്കടവ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 ന് പാലക്കടവിലായിരുന്നു സംഭവം. ചെക്ക്പോസ്റ്റുവഴി കടന്നു പോവുകയായിരുന്ന കാർ എക്സൈസ് അധികൃതർ കൈകാണിച്ചാട്ടും നിറുത്താതെ പോവുകയും നെയ്യാറ്റിൻകരയിലെ റെയിഞ്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബസ് സ്റ്റാൻൻഡിന് സമീപത്തെ ട്രഫിക് ജംഗ്ഷനിൽ വച്ച് പിടികൂടുകയുമായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് വിപണിയിൽ 6 ലക്ഷത്തിലധികം വിലവരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. പാലക്കടവ് ഇൻസ്പക്ടർ കെ. അഭിലാഷ്, നെയ്യാറ്റിൻകര റെയിഞ്ച് ഇൻസ്പക്ടർ ഷാനവാസ്, അഡി. ഇൻസ്പക്ടർ വി.അശോകൻ, വി. അശോക് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.എസ്. അനിഷ്, രാജേഷ്, പി.രാജൻ, ആർ.രതിഷ്, ബി.എസ്. അശോക് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.