തിരുവനന്തപുരം : കേരളത്തിലെ സി.ബി.എസ്.ഇ സ്‌കൂളുകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരള സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രിൻസിപ്പൽമാരുടെയും മാനേജർമാരുടെയും സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാൻ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ, മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി. സതീഷ്‌കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. കുഞ്ഞുമുഹമ്മദ്, കൺവീനർ കെ.എച്ച്. ഹാരിസ്, ആർ.എസ്. ഹരികുമാർ, കെ. വർഗീസ്, എബ്രഹാം തോമസ്, കെ.കെ. ഷാജഹാൻ, കെ. വിജയൻ തുടങ്ങിയവർ സംസാരിച്ചു.