ബാലരാമപുരം: ഡോ. സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നിർമ്മാണം പൂർത്തിയാക്കിയ പള്ളിച്ചൽ പഞ്ചായത്തിലെ പൂങ്കോട് രാജീവ് ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂളിലെ ടോയ്ലെറ്റ് ബ്ലോക്കിന്റെയും ഡ്രസിംഗ് റൂമിന്റെയും ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. ഡോ.എ.സമ്പത്ത് എം.പി അദ്ധ്യക്ഷത വഹിച്ചു. ഐ.ബി. സതീഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സ്പോർട്സ് ഡയറക്ടർ സജ്ഞയൻകുമാർ, നേമം ബ്ലോക്ക് മെമ്പർ എസ്. വീരേന്ദ്രകുമാർ, കാരുണ്യ ഫൗണ്ടേഷൻ രക്ഷാധികാരി അനുപമ രവീന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. രാകേഷ്, വാർഡ് മെമ്പർ ശശിധരൻ, കോൺഗ്രസ് പള്ളിച്ചൽ മണ്ഡലം പ്രസിഡന്റ് ഭഗവതിനട ശിവകുമാർ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി ശ്രീകണ്ഠൻ, സ്വിമ്മിംഗ് ക്ലബ് സെക്രട്ടറി സി.ആർ. സുനു, പൂങ്കോട് സുനിൽകുമാർ എന്നിവർ സംസാരിച്ചു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാ വിജയൻ സ്വാഗതവും വാർഡ് മെമ്പർ അംബികാദേവി നന്ദിയും പറഞ്ഞു.