ടൈംടേബിൾ
26 മുതൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.ടെക്, മാർച്ച് 6 മുതൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി - 2013 സ്‌കീം) പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫീസ്
മാർച്ചിൽ നടക്കുന്ന രണ്ടാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ് ബി.എ / ബി.എസ്.സി / ബി.കോം ഡിഗ്രി (റെഗുലർ - 2018 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 50 രൂപ പിഴയോടെ മാർച്ച് 2 വരെയും 125 രൂപ പിഴയോടെ മാർച്ച് 6 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ഏപ്രിലിൽ നടത്തുന്ന ബാച്ച്‌ലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ രണ്ട്, നാല്, ആറ് സെമസ്റ്റർ (സപ്ലിമെന്ററി) എട്ടാം സെമസ്റ്റർ (റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 50 രൂപ പിഴയോടെ 25 വരെയും 125 രൂപ പിഴയോടെ 27 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
മാർച്ച് 13 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി.ഫാം സപ്ലിമെന്ററി പരീക്ഷയ്‌ക്ക് പിഴ കൂടാതെ 22 വരെയും 50 രൂപ പിഴയോടെ 25 വരെയും 125 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.