vs

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഫാദർ റോബിൻ വടക്കാഞ്ചേരിക്ക് അർഹമായ ശിക്ഷ ലഭിച്ചത് നിയമ വ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കാൻ പര്യാപ്തമായതാണെന്ന് വി.എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു.

ഇരയും സാക്ഷികളും കൂറുമാറുകയും സാംസ്കാരിക ബോധത്തെത്തന്നെ അപഹസിക്കും വിധം കേസിന്റെ വഴി തിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തിട്ടും ശാസ്ത്രീയമായ തെളിവുകൾ നിരത്തി കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. രാഷ്ട്രീയ നേതാക്കളായാലും മത നേതാക്കളായാലും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പണത്തിന്റെയും പിൻബലം കൊണ്ട് മാത്രം നിയമ വ്യവസ്ഥയെ മറികടക്കാനാവില്ല എന്ന ബോദ്ധ്യം ജനങ്ങളിലുണ്ടാക്കാൻ ഇത്തരം വിധിപ്രസ്താവങ്ങൾ സഹായിക്കുമെന്നും വി.എസ് പറഞ്ഞു.