തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇമാം ഷെഫീക്ക് അൽ ഖാസിമിയെ പിടികൂടാനായി പൊലീസ് സംഘം ബംഗളൂരുവിലെത്തി. ഇമാം ഇവിടെയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ബംഗളൂരുവിലെത്തിയത്. ഷെഫീക്കിനെ ഒളിവിൽ താമസിക്കാനും രക്ഷപ്പെടാനും സഹായിച്ച മൂന്ന് സഹോദരങ്ങളെ കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസം നെടുമങ്ങാട് ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഷെഫീക്കിൽ നിന്ന് മുമ്പും മോശം അനുഭവമുണ്ടായതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്നും കുട്ടിയുടെ രക്ഷിതാക്കൾ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈ.എസ്.പി ഡി. അശോകൻ പറഞ്ഞു.