കിളിമാനൂർ: മടവൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന വിവിധ റോഡുകൾ അത്യാധുനിക ബി.എം.ബി.സി സാങ്കേതിക വിദ്യയിൽ നവീകരിക്കുന്നു. നവീകരണ പ്രവർത്തികളുടെ ഉദ്ഘാടനം ജി. സുധാകരൻ മടവൂരിൽ നിർവ്വഹിച്ചു. വി. ജോയി എം.എൽ.എ അദ്ധ്യക്ഷനായി. എലിക്കുന്നാംമുകൾ വേട്ടക്കാട്ടുകോണം മാങ്കേണം റോഡ്, വേമൂട് കൃഷ്ണൻകുന്ന് റോഡ്, ചാലാംകോണം തങ്കക്കല്ല് എന്നീ റോഡുകളാണ് നബാർഡ് ആർ.ഡി.എഫ് സ്കീമിൽ ഉൾപ്പെടുത്തി ഹൈടെക് സാങ്കേതികവിദ്യയിൽ നവീകരിക്കുന്നത്. 9.55 കോടി രൂപയിലാണ് റോഡുകൾ ആധുനിക നിലവാരത്തിലാകുന്നത്. നിർമ്മാണ പ്രവർത്തികൾ അതിവേഗം പൂർത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ ഉണ്ണികൃഷ്ണൻനായർ ജി റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. എ. സമ്പത്ത് എം.പി, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, ഗിരിജാ ബാലചന്ദ്രൻ, സുരജാ ഉണ്ണി, ആർ.എസ്. രജിത, എൻ. ലീന, എസ്.ആർ. ജലജ, എ. നവാസ്, എം.ജി. മോഹൻദാസ്, ഷൈജുദേവ്, കെ. സലിം, എസ്. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. എം.എസ്. ജീവരാജ് സ്വാഗതവും ബിജു. കെ.ആർ നന്ദിയും പറഞ്ഞു.