anganavadi

കിളിമാനൂർ: സാമൂഹ്യ ക്ഷേമ വകുപ്പിന്റെ 13 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ 3 ലക്ഷം രൂപയും ചെലവഴിച്ച് പഴയ കുന്നുമ്മിൽ നിർമ്മിച്ച അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ബി .സത്യൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ യു.എസ്. സുജിത്ത് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. രാജീവ്, പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ, ബ്ലോക്ക് സി.ഡി.പി.ഒ.ടി.ആർ ഷീല കുമാരി, പി.ഡബ്ല്യു.ഡി.എ.ഇ ദീപാറാണി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ലാലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. ധരളിക, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്. സനു, പഴയകുന്നുമ്മൽ പഞ്ചായത്ത് സെക്രട്ടറി ഡി.എസ്. ലതിക, പഞ്ചായത്തംഗങ്ങളായ ബി.എസ്. റജി, ജി.എൽ. അജീഷ്, ജി. രതീഷ്, കെ.എസ്. ഷിബു, എം. താഹിറ ബീവി, എം. ഇന്ദിര എന്നിവർ പങ്കെടുത്തു.