v

കടയ്ക്കാവൂർ: വക്കം ശിവഗിരി വിദ്യാനികേതനിലെ വാർഷികാഘോഷം ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സന്ദ്രാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. മാനേജർ ഋതുപരാനന്ദ സ്വാമികൾ അദ്ധ്യക്ഷത വഹിച്ചു. സീരിയൽ താരം നിരഞ്ജൻ( സീരിയൽ നടൻ), കല്ലറ പൊലീസ് ഓഫീസർ ബൈജു എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹെഡ്മിസട്രസ് ഗംഗ. ജി റിപ്പോർട്ട് വായിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വേണുജി, വാർഡ് മെമ്പർ നൂട്ടൺ അക്ബർ, തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. വിജയികൾക്ക് സമ്മാനദാനവും നൽകി.