atl17fa

ആറ്റിങ്ങൽ: നായർ സർവീസ് സൊസൈറ്റിയിൽ നിന്നും വർഷം തോറും നൽകി വരാറുള്ള വിദ്യാഭ്യാസ ധനസഹായം ചിറയിൻകീഴ് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിൽ പ്പെട്ട 143 കരയോഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സമ്മേളനം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പറും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ. ജി. മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി. ഹരിദാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഭരണ സമിതി അംഗങ്ങളായ ആർ. രവീന്ദ്രൻ ഉണ്ണിത്താൻ,​ ബി. ഭദ്രൻ പിള്ള,​ എ. പ്രഭാകരൻ പിള്ള,​ പി. പ്രതീഷ്‌കുമാർ,​ ജി.എസ്. പ്രതാപൻ,​ മാധവ കുറുപ്പ്,​ എസ്.ആർ. ബാബു ചന്ദ്രൻ,​ ആർ. സുരേഷ്,​ എസ്. സജിത് പ്രസാദ്,​ എം. വാഞ്ചു. ടി.ആർ. ചന്ദ്രബാബു,​ ഡി. രാധാകൃഷ്ണ കുറുപ്പ്,​ ജി. മണികണ്ഠൻ പിള്ള,​ കെ. ജഗദീഷ് ചന്ദ്രൻ ഉണ്ണിത്താൻ,​ വി.ടി. സുഷമാദേവി,​ രമാഭായി അമ്മ,​ പ്രസന്ന. ജി.നായർ,​ ജി. അശോക് കുമാർ,​ വി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.