വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഓർത്തോപീഡിക് വിഭാഗം നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സ്വാമി പരാനന്ദ ഉദ്ഘാടനം ചെയ്തു. ഡോ. നിരഞ്ജന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും നടത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ നൂറിൽപരം മുട്ട് / ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രീയകൾ വിജയകരമായി നടത്തിയതായി ഡോ. നിരഞ്ജൻ പറഞ്ഞു. ഡോ. അഭിലാഷ് രാമൻ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് എക്സ്റോ, രക്തപരിശോധനകൾ സൗജന്യ നിരക്കിൽ നൽകി. സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രീയയും കുറഞ്ഞ നിരക്കിൽ ചെയ്തുകൊടുക്കുമെന്ന് ആശുപത്രി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു.