atl17ff

തിരുവനന്തപുരം: സത്യസായി ഓർഫനേജ് ട്രസ്​റ്റിന്റെ സായിപ്രസാദം പദ്ധതി പ്രകാരം നിർമ്മിക്കുന്ന രണ്ടു വീടുകളുടെ തറക്കല്ലിടൽ കർമ്മം കഴിഞ്ഞ ദിവസം മന്ത്റി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പൗഡിക്കോണം രണ്ടാം ചിറ തടത്തരികത്തു വീട്ടിൽ നടരാജൻ, ചെമ്പഴന്തി ഇടത്തറ ചിന്നു ഭവനിൽ. കുമാരി തങ്കം എന്നീ കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. വീടുകളുടെ താക്കോൽ ദാനം വിഷു ദിനത്തിൽ നടക്കുമെന്ന് സത്യസായി ഓർഫനേജ് ട്രസ്​റ്റ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ. ആനന്ദകുമാർ പറഞ്ഞു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കും വീട് പൂർണമായി നശിച്ചവർക്കും സത്യസായി ഓർഫനേജ് ട്രസ്​റ്റിന് കീഴിൽ 100 വീടുകൾ നിർമ്മിച്ച് നൽകും. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ചേരാനല്ലൂർ, വടക്കൻ പറവൂർ എന്നീ സ്ഥലങ്ങളിലും ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലുമാണ് വീടുകൾ നിർമ്മിക്കുന്നത്. 5 മുതൽ 6 ലക്ഷം രൂപ വരെ ചെലവിൽ 500 സ്‌ക്വയർഫീ​റ്റുള്ള വീടാണ് നിർമ്മിക്കുന്നത്.