വിതുര: സുഹൃത്ത് നാടകകളരിയുടെയും,യൂറോപ്യൻയൂണിയന്റെ സഹകരണത്തോടെ ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ മ്യൂസിക്കൽതിയേറ്റർ ഗ്രൂപ്പ് ഫ്ലെയിംഗ്സ് ഗോറില്ലയുടെയും നേതൃത്വത്തിൽ 19മുതൽ 22 വരെ വിതുര സുഹൃത്ത് ബാലഭവനിൽ കുട്ടികൾക്കായി ശിൽപ്പശാലയും അവതരണവും നടത്തുന്നു.23ന് വൈകിട്ട് അഞ്ചിന് വിതുര പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ നാടകം അവതരിപ്പിക്കും.കെ.എസ്.ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.നാടകകളരി ചെയർമാൻ വിതുര സുധാകരൻ അദ്ധ്യക്ഷത വഹിക്കും.24ന് വൈകിട്ട് തിരുവനന്തപുരം വഴുതക്കാട് ഭാരത് ഭവനിലും നാടകം അവതരിപ്പിക്കും.