obitury
ആഷിക്

നെടുമങ്ങാട്: ആട്ടോ റിക്ഷാ ഡ്രൈവർ അഴിക്കോട് കുന്നിൽ ആഷിക്ക് മൻസിലിൽ ഷാജഹാൻ - ജീന ദമ്പതികളുടെ ഏകമകൻ ആഷിക്കി (20) നെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അഴിക്കോട് ജംഗ്ഷനിൽ ആട്ടോ ഓടിച്ചുവന്ന ആഷിക്കിനെ ഇന്നലെയാണ് മരിച്ചതായി കണ്ടത്.തലേനാൾ വാഹന ഇടപാടുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുമായി ഇയാൾ വഴക്കുണ്ടായതായി നാട്ടുകാർ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് അരുവിക്കര പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി കബറടക്കി.