start
startup

തിരുവനന്തപുരം:കേരള സ്റ്റാർട്ടപ് മിഷന്റെ ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയിൽ പെട്ട 'ഓപ്പൺ' എന്ന സ്റ്റാർട്ടപ്പിന് സീരീസ് എ ഫണ്ടിംഗിലൂടെ (രണ്ടാംഘട്ട ഫണ്ടിംഗ്) പ്രമുഖ നിക്ഷേപകരിൽ നിന്ന് 35 കോടി രൂപ (അഞ്ചു ദശലക്ഷം ഡോളർ) ലഭിച്ചു.

ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ലക്ഷ്യമാക്കിയുള്ള നൂതന ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ഓപ്പണിൽ ബീ നെക്സ്റ്റ്, സ്പീഡ് ഇൻവെസ്റ്റ്, 3 വൺ 4 ക്യാപിറ്റൽ എന്നിവയാണ് നിക്ഷേപം നടത്തിയത്. നിലവിലെ നിക്ഷേപകരായ യൂണികോൺ ഇന്ത്യ വെഞ്ച്വേഴ്സും ഏയ്ഞ്ചലിസ്റ്റ് സിൻഡിക്കേറ്റും ഈ റൗണ്ടിലും നിക്ഷേപകരായി തുടരും. ഫണ്ടുപയോഗിച്ച് ടീമിന്റെ കാര്യശേഷി വർദ്ധിപ്പിക്കാനും സ്റ്റാർട്ടപ്പുകൾക്കു വേണ്ടിയുള്ള ഡ്യൂവോ എന്ന ക്രെഡിറ്റ് കാർഡ് ഉൾപ്പെടെയുള്ള നൂതന ഉൽപ്പന്നങ്ങൾ പുറത്തിറക്കാനുമാണ് ഓപ്പൺ ലക്ഷ്യമിടുന്നത്. ഡ്യൂവോ ക്രെഡിറ്റ് കാർഡ് മാർച്ചിൽ പുറത്തിറക്കും.