kerala-alert

തിരുവനന്തപുരം :കാശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി. രാജ്യത്ത് ഇനിയും സ്‌ഫോടന പരമ്പരകൾക്കു സാദ്ധ്യതയുള്ളതിനാൽ ആളുകൾ കൂടുന്ന സ്ഥലത്ത് അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണം. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ അടക്കമുള്ള പ്രദേശത്തു പ്രത്യേക നിരീക്ഷണം വേണമെന്നും നിർദ്ദേശത്തിൽ പറയുന്നു.