ആര്യനാട്:ഉംറ തീർത്ഥാടനത്തിനിടെ പേഴുംമൂട് അറുപറതലയ്ക്കൽ പരേതനായ പരീത്കുഞ്ഞിന്റെ ഭാര്യ റംലാ ബീവി (75) മദീനയിൽ നിര്യാതയായി.ഉംറ നിർവ്വഹിച്ച് തിങ്കളാഴ്ച മടങ്ങാനിരുന്നതാണ് . മദീനയിൽ നമസ്കാരത്തിന് പോകുന്നവഴി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അൽ അൻസാർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.മദീനയിൽ മസ്ജിദിൻ നവബിയിൽ ഇന്ന് കബറടക്കും. മക്കൾ:ഷാഹില,അസീം(സബ് ഇൻസ്പെക്ടർ ),സാബു (സബ് ഇൻസ്പെക്ടർ ) . മരുമക്കൾ:അബ്ദുൽസലാം,ജബുന്നിസ,സജീന.