ദുബായ് : ഇന്റർനാഷണൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ബാറ്റ്സ്മാൻ റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ഒന്നാംസ്ഥാനത്ത് തുടരുന്നു. ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ബാറ്റ്സ്മാൻ റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ഒന്നാംസ്ഥാനത്ത് തുടരുന്നു. ഐ.സി.സി ഏകദിന ബാറ്റിംഗ് റാങ്കിംഗിലും (857 പോയിന്റ്) കൊഹ്‌ലിയാണ് ഒന്നാംസ്ഥാനത്ത്. ടെസ്റ്റിൽ കിവീസ് ക്യാപ്ടൻ കേൻ വില്യംസണും (897), ഏകദിനത്തിൽ ഇന്ത്യൻ വൈസ് ക്യാപ്ടൻ രോഹിത് ശർമ്മയും (854) രണ്ടാംസ്ഥാനത്തുണ്ട്.
922 പോയിന്റുമായാണ് കൊഹ്‌ലി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാംസ്ഥാനത്ത് തുടരുന്നത്.
3
ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര ടെസ്റ്റ് ബാറ്റ്സ്മാൻ റാങ്കിംഗിൽ മൂന്നാംസ്ഥാനത്താണ്. 881 റാങ്കിംഗ് പോയിന്റുകളാണ് പുജാരയ്ക്കുള്ളത്.
ബാറ്റ്സ്മാൻ റാങ്കിംഗിൽ പുജാരയും കൊഹ്‌ലിയുമില്ലാതെ ഇന്ത്യൻ താരങ്ങളാരും ആദ്യ പത്തിൽ ഇല്ല.
കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ പുറത്താകാതെ 153 റൺസ് നേടി ശ്രീലങ്കയെ വിജയത്തിലെത്തിച്ച കുശാൽ പെരേര ടെസ്റ്റ് ബാറ്റ്സ്മാൻ റാങ്കിംഗിൽ 58 പടവുകൾ കയറി 40-ാം സ്ഥാനത്തേക്ക് ഉയർന്നു.
ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയെ മറികടന്ന് ആസ്ട്രേലിയയുടെ പാറ്റ് കമ്മിൻസ് ഒന്നാമതെത്തി.
2006 ൽ മക്‌ഗ്രാത്തിനുശേഷം ഒന്നാം റാങ്കിലെത്തുന്ന ആദ്യ ആസ്ട്രേലിയൻ ബൗളറാണ് കമ്മിൻസ്.
ഇംഗ്ളണ്ടിന്റെ ജെയിംസ് ആൻഡേഴ്സണാണ് രണ്ടാംസ്ഥാനത്ത്. റബാദ മൂന്നാമതായി.
ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജ ബൗളർമാരുടെ പട്ടികയിൽ അഞ്ചാം റാങ്കിലാണ്. ആൾ റൗണ്ടർമാരുടെ പട്ടികയിൽ മൂന്നാംറാങ്കിലും.