attukal

തിരുവനന്തപുരം: നഗരസഭാ പരിധിയിലെ തിരഞ്ഞെടുത്ത സർക്കാർ ആശുപത്രികളിലെ കിടപ്പു രോഗികൾക്ക് സൗജന്യമായി ഉച്ചഭക്ഷണം ലഭ്യമാക്കുന്ന 'വിശപ്പു രഹിത നഗരം' പദ്ധതിക്ക് തുടക്കമായി. തൈക്കാട് ഗവ ആശുപത്രിയിൽ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്ഘാടനം നിർവഹിച്ചു. രോഗികൾക്ക് മേയർ വി.കെ. പ്രശാന്ത് ഭക്ഷണം വിളമ്പി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ അദ്ധ്യക്ഷനായി. തൈക്കാട് ആശുപത്രി, ഫോർട്ട് ഗവ. ആശുപത്രി, നേമം ശാന്തിവിള ഗവ. ആശുപത്രി, വലിയതുറ ഗവ. ആശുപത്രി എന്നിവിടങ്ങളിലാണ് ഉച്ചഭക്ഷണം എത്തിക്കുന്നത്. ഡയറ്റിഷ്യൻ തയ്യാറാക്കിയ ചാർട്ടു പ്രകാരമുള്ള പോഷകാഹാരം കുടുംബശ്രീ യൂണിറ്റാണ് നൽകുന്നത്. ആഴ്ചയിൽ മൂന്നു ദിവസം മത്സ്യ - മാംസ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണം നൽകും. പ്രതിദിനം 450 പേർക്കാണ് ഭക്ഷണം നൽകുന്നത്. അടുത്ത വർഷം പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് മേയർ പറഞ്ഞു. തൈക്കാട് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സതീഷ്‌കുമാർ, പ്രോജക്ട് ഇംപ്ലിമെന്റിംഗ് ഓഫീസർ എസ്. പ്രകാശ് എന്നിവർ പങ്കെടുത്തു.