f-a-cup-football
f a cup football

മാൻസിറ്റി 4

ന്യൂപോർട്ട് 1

ലണ്ടൻ : ഇംഗ്ളീഷ് എഫ്.എ കപ്പ് ഫുട്ബാളിന്റെ അഞ്ചാം റൗണ്ടിൽ ന്യൂപോർട്ട് കൗണ്ടിയെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടിലെത്തി.

ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് മത്സരത്തിലെ അഞ്ച് ഗോളുകളും പിറന്നത്. സിറ്റിക്ക് വേണ്ടി ഫിൽഫോ ഇവൻ രണ്ട് ഗോളുകൾ നേടി. റിയാദ് മെഹ്‌റേസും ലെറോയ്സാനെയും ഒാരോ ഗോൾ വീതം നേടി. അമോണ്ടാണ് ന്യൂപോർട്ടിന്റെ ആശ്വാസഗോൾ നേടിയത്.