udf

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണ്ണയ നടപടികൾക്ക് തുടക്കമിട്ട് യു.ഡി.എഫിന്റെ സീറ്റ് വിഭജന ചർച്ച ഇന്ന് നടക്കും.രാവിലെ 11ന് കന്റോൺമെന്റ് ഹൗസിലാണ് ചർച്ച. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കൺവീനർ, കെ.പി.സി.സി. ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.മുസ്ളീം ലീഗും, കേരളകോൺഗ്രസും ഒാരോ സീറ്റ് അധികം ചോദിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ പരമാവധി സീറ്റുകൾ നേടാൻ ലക്ഷ്യമിടുന്ന കോൺഗ്രസ് കേരളത്തിൽ ഘടകകക്ഷികളെ അനുനയിപ്പിച്ച് അധിക സീറ്റ് ആവശ്യത്തിൽ നിന്ന് പിന്തിരിപ്പിക്കാനായിരിക്കും ശ്രമിക്കുക. ഘടകകക്ഷികളിൽ ആദ്യം മുസ്ളീം ലീഗുമായാണ് ചർച്ച. ഇതിന് ശേഷമാണ് കേരളകോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളുടെ നേതാക്കളുമായി ചർച്ച നടത്തുക. ചർച്ചയിൽ ലീഗിന്റെ നിലപാട് നിർണ്ണായകമായിരിക്കും. ഒരു സീറ്റ് വേണമെന്ന കേരളകോൺഗ്രസ് എമ്മിലെ പി.ജെ. ജോസഫിന്റെ നിലപാട് മുന്നണിയിൽ കല്ലുകടിയായേക്കും.