തിരുവനന്തപുരം: വീരജവാൻ വസന്തകുമാറിന്റെ വയനാട്ടിലെ തൃക്കൈപറ്റയിയിലെ വീട് വി. മുരളീധരൻ എം.പി സന്ദർശിച്ചു. വസന്തകുമാറിന്റെ ഭാര്യ ഷീന, മക്കളായ അനാമിക .അമർദീപ് എന്നിവരടക്കമുള്ള കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ആർ.എസ്.എസ് സംസ്ഥാന കാര്യവാഹ് പി. ഗോപാലൻകുട്ടി മാസ്റ്റർ, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. രഘുനാഥ്, കെ. സദാനന്ദൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കർ, ജനറൽ സെക്രട്ടറി പി.ജി. ആനന്ദ് കുമാർ, യുവമോർച്ച ജില്ലാ പ്രശാന്ത് മലയിൽ തുടങ്ങിയവർ മുരളീധരനൊപ്പം ഉണ്ടായിരുന്നു.