തിരുവനന്തപുരം: വട്ടിയൂർക്കാവ് ആട്ടോ ഡ്രൈവേഴ്സ് സാംസ്കാരിക സമിതി സിൽവർ ജൂബിലി ആഘോഷവും പൊങ്കാല മഹോത്സവവും 19ന് നടക്കും. വട്ടിയൂർക്കാവ് എസ്.പി.എസ് ഗ്രന്ഥശാല ഹാളിൽ വൈകിട്ട് 6ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമിതി രക്ഷാധികാരി കെ. ശശിധരൻനായർ അദ്ധ്യക്ഷത വഹിക്കും. സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും വീടിന്റെ താക്കോൽദാനവും സുരേഷ്‌ഗോപി എം.പി നിർവഹിക്കും.
വിവാഹ ധനസഹായ വിതരണം പി. ശ്രീകുമാർ നിർവഹിക്കും. ചികിത്സാ സഹായ വിതരണവും മുതിർന്ന പൗരന്മാരെ ആദരിക്കലും ചടങ്ങിൽ നടക്കും. സമിതിയുടെ പുരസ്കാരമായ ദേവി പുരസ്കാരം ഡോ. ലോറൻസ് നൽകും. വാവാ സുരേഷ്, സാജിദ് ബദ്‌രി, എസ്. ഹരിശങ്കർ, കൊടുങ്ങാനൂർ ഹരി, വി. മുരളീകൃഷ്ണ, എസ്. ജനാർദ്ദനൻപിള്ള, ഒ.എ. ഷാഹുൽഹമീദ്, അജിത്‌കുമാർ. കെ. തുടങ്ങിയവർ പ്രസംഗിക്കും.