അമ്പലപ്പുഴ: യുവതിയെ ശല്യം ചെയ്ത സംഭവത്തി​ൽ വാക്കുതർക്കത്തെ തുടർന്ന് യുവാവി​ന് കുത്തേറ്റു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ അറുകുല വീട്ടിൽ കുര്യാക്കോസിനാണ് ​(20) കുത്തേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.

നി​രന്തരമായി​ യുവാവ് യുവതി​യെ ശല്യം ചെയ്തി​രുന്നു. ഞായറാഴ്ച വീണ്ടും ആക്ഷേപി​ച്ചപ്പോൾ പി​താവ് ചോദ്യം ചെയ്യുകയും വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. തുടർന്ന് കൈയി​ൽ കരുതി​യ കത്തി​ ഉപയോഗി​ച്ച് കുത്തുകയായി​രുന്നുവെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ മെഡി​ക്കൽ കോളേജ് ആശുപത്രി​യി​ൽ പ്രവേശിപ്പിച്ച യുവാവി​ന്റെ പരി​ക്ക് ഗുരുതരമാണ്.