anusmaranam

കാട്ടാക്കട: ആമച്ചൽകൃഷ്ണന്റെ ഏഴാം ചരമവാർഷിക അനുസ്മരണം നടത്തി.ആമച്ചൽ കൃഷ്ണൻ അന്ത്യവിശ്രമം കൊള്ളുന്ന കുടീരത്തിൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ പുപ്പചക്രം അർപ്പിച്ചു.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ,കാട്ടാക്കട മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം മുതിയാവിള സുരേഷ്, കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി കാട്ടാക്കട സുരേഷ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അഭിലാഷ് ആൽബർട്ട്, ആമച്ചൽ പ്രഭാകരൻ, ബ്രാഞ്ച് സെക്രട്ടറി ആമച്ചൽ ഹമീദ്, തുടങ്ങിയവരും ആമച്ചൽ കൃഷ്ണന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.