നെയ്യാറ്രിൻകര: ബ്ലേഡുകാരൻ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ബാലരാമപുരം വാണിയത്തെരുവ് മാടൻകോവിലിനു സമീപം ബിന്ദു നിലയത്തിൽ സെൽവരാജിന്റെ മകൻ ശിവകുമാർ (45) ആണ് ഇന്നലെ വൈകിട്ട് വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ചത്.ബ്ലേഡ്കാരനിൽ നിന്നും 20000 രൂപ വാങ്ങിച്ച ശിവകുമാർ ഇതിൽ മുക്കാൽ ഭാഗവും കൊടുത്തു തീർത്തിരുന്നതായി ബന്ധുക്കൾ അറിയിച്ചു. തൊഴിൽ രഹിതനായ ഇയാൾ മുൻപ് ഒരു മാർജിൻ ഫ്രീ ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഈയിടെയായി ബാലരാമപുരം,നെയ്യാറ്രിൻകര എന്നിവിടങ്ങളിൽ ബ്ലേഡുകാരുടെ വൻ മാഫിയ പ്രവർത്തിക്കുന്നതായി വ്യാപക പരാതിയുണ്ട്. ബാലരാമപുരം പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി.