പാലക്കാട്: കോങ്ങാട് ടൗണിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിന് തീപ്പിടിച്ചു. പമ്പിൽ സ്ഥിരമായി പാർക്ക് ചെയ്യുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. ഇന്ന് രാവിലെയാണ് സംഭവം. ബസ് ഇടിച്ച് പെട്രോൾ ഡിസ്ട്രിബ്യൂഷൻ പോയന്റിലാണ് തീപിടുത്തമുണ്ടായത്. മണ്ണാർക്കാട്, പാലക്കാട് യൂണിറ്റുകളിൽ നിന്നും ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തി തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.