m-m-hassan-

തിരുവനന്തപുരം: സി.പി.എമ്മിന്റെ രക്തദാഹം അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകമെന്ന് എം.എം.ഹസൻ പറഞ്ഞു.
എൽ.ഡി.എഫിന്റെ കേരളയാത്ര കടന്ന് പോയതിന് പിന്നാലെ ആസൂത്രിതമായ ഈ കൊലപാതകം നടത്തിയത് സി.പി.എം. പ്രവർത്തകരാണ്.കണ്ണൂരിൽ സി.പി.എമ്മുകാർ ക്രൂരമായി കൊലപ്പെടുത്തിയ ഷുഹൈബിന്റെ ഒന്നാം ചരമവാർഷികം ആചരിക്കുമ്പോൾ സി.പി.എം നടത്തിയ ഈ കൊലപാതകത്തിലൂടെ വെളിപ്പെടുന്നത് രാഷ്ട്രീയ എതിരാളികളെ ഉൻമൂലനാശം ചെയ്താലല്ലാതെ അടങ്ങില്ലെന്ന പ്രഖ്യാപനമാണ്.