തിരുവനന്തപുരം: കൊലയാളികളെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന കേരള സർക്കാരിന്റെ നടപടി സംസ്ഥാനത്തെ കൊലക്കളമാക്കി മാറ്റിയിരിക്കുകയാണെന്ന് കെ.പി.സി.സി. മാദ്ധ്യമ വിഭാഗം ചെയർമാൻ പാലോട് രവി പറഞ്ഞു.
ആസൂത്രിത കൊലപാതകങ്ങളുടെ കശാപ്പുശാലയായി കേരളം മാറിയിരിക്കുന്നു. ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണ്. ഇതിനെതിരെ ജനാധിപത്യ സംഘടനകളും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും പ്രവർത്തകരും ശക്തമായ പ്രതിരോധ നിര തീർക്കാൻ മുന്നോട്ട് വരണമെന്നും പാലോട് രവി പറഞ്ഞു.