തിരുവനന്തപുരം: ആറ്റുകാൽ നാളെ വനിതകളുടെ ലോക തലസ്ഥാനമാകും. ആറ്റുകാൽ പൊങ്കാലയ്‌ക്ക് നാൽപതു ലക്ഷത്തോളം സ്ത്രീകൾ എത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്ന നാളെ നഗരത്തിലും പരിസര മേഖലകളിലും കർശന ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഭക്തരുമായി എത്തുന്ന വാഹനങ്ങൾക്ക്, നിമ്മാണം നടക്കുന്ന കഴക്കൂട്ടം - കോവളം ദേശീയപാതാ ബൈപാസിൽ ഉൾപ്പെടെ നിരത്തു വക്കുകളിൽ ഇത്തവണ പാർക്കിംഗ് ബുദ്ധിമുട്ടായിരിക്കും. ക്ഷേത്ര പരിസരത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹന നിയന്ത്രണത്തിന് അമ്പതോളം ട്രാഫിക് വാർഡൻമാരെയും നിയോഗിച്ചു.
പാർക്ക് ചെയ്യരുതാത്ത ഇടങ്ങൾ:
ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകൾ
ദേശീയപാത, എം.ജി റോഡ്, എം.സി റോഡ്, ബണ്ട് റോഡ്
ഗതാഗതതടസ്സമോ സുരക്ഷാ പ്രശ്നമോ ഉണ്ടാക്കുന്ന വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ നീക്കും.
പൊങ്കാല ദിവസം നഗരാതിർത്തിയിലേക്ക് വലിയ വാഹനങ്ങൾ പ്രവേശിപ്പിക്കില്ല.
ഭക്തരെ ഇറക്കിക്കഴിഞ്ഞ് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഡ്രൈവറോ സഹായിയോ ഉണ്ടാകണം.
വാഹനത്തിൽ ഡ്രൈവർ ഇല്ലെങ്കിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എഴുതി പ്രദർശിപ്പിക്കണം.
എവിടെ പാർക്ക് ചെയ്യാം?
ബൈപാസിന്റെ വശത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ
വേൾഡ് മാർക്കറ്റ്
ആനയറ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ
സർവീസ് റോഡുകളുടെ വശങ്ങൾ
സർക്കാർ സ്ഥാപനങ്ങളുടെ കോമ്പൗണ്ടുകൾ
സ്കൂൾ - കോളേജ് ഗ്രൗണ്ടുകൾ
പാപ്പനംകോട് എൻജിനിയറിംഗ് കോളേജ്
നീറമൺകര എൻ.എസ്.എസ് കോളേജ്
നീറമൺകര എം.എം.ആർ.എച്ച്.എസ്.എസ്
ശിവ തിയേറ്റർ റോഡ്
കൽപാളയം മുതൽ നീറമൺകര പെട്രോൾ പമ്പ് വരെ
ഇങ്ങനെ മടങ്ങാം?
ആറ്റിങ്ങൽ ഭാഗത്തു നിന്നു നെയ്യാറ്റിൻകരയിലേക്കു പോകാൻ:
കഴക്കൂട്ടത്ത് നിന്ന് കാര്യവട്ടം, ശ്രീകാര്യം വഴിയോ, മുക്കോലയ്ക്കൽ, കുളത്തൂർ, ശ്രീകാര്യം വഴിയോ വന്ന് കേശവദാസപുരം, പട്ടം, പി.എം.ജി, മ്യൂസിയം, വെള്ളയമ്പലം, വഴുതക്കാട്, പൂജപ്പുര, കരമന, പ്രാവച്ചമ്പലം വഴി
കിളിമാനൂർ, വെഞ്ഞാറമൂട് നിന്ന് എം.സി റോഡ് വഴി വരുന്ന വാഹനങ്ങൾ: കേശവദാസപുരം, പട്ടം, കുറവൻകോണം, കവടിയാർ, വെള്ളയമ്പലം, വഴുതക്കാട്, പൂജപ്പുര, കരമന വഴി പോകണം.
പേരൂർക്കട നിന്ന് എത്തുന്ന വാഹനങ്ങൾ ഊളമ്പാറ, പൈപ്പിൻമൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, പൂജപ്പുര, കരമന വഴി പോകണം.
കരമനയിൽ എത്തി കൈമനം, പാപ്പനംകോട് വഴി വേണം നെയ്യാറ്റിൻകര ഭാഗത്തേക്കു പോകാൻ
നെയ്യാറ്റിൻകര ഭാഗത്തു നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ബാലരാമപുരത്തു നിന്ന് തിരിഞ്ഞ് ഉച്ചക്കട, മുക്കോല, വിഴിഞ്ഞം വഴി ബൈപാസ് വഴിയോ ബീച്ച്‌റോഡ് വഴിയോ പോകണം
ആറ്റിങ്ങൽ, കൊല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഴക്കൂട്ടം വഴി ബൈപാസ് റോഡിലൂടെയോ പൂന്തുറ, വലിയതുറ, ശംഖുംമുഖം, വേളി, തുമ്പ, പുതുക്കുറിച്ചി, അഴൂർ, ചിറയിൻകീഴ്, പനവൂർ വഴി കൊല്ലം ഭാഗത്തേക്ക് പോകണം.
ടൂ വീലർ അനുവദിക്കില്ല
പൊങ്കാല കഴിഞ്ഞ് ഭക്തർ മടങ്ങിപ്പോകുന്ന സമയത്ത് എതിരെ ടുവീലറോ മറ്റു വാഹനങ്ങളോ വരാൻ അനുവദിക്കാത്ത സ്ഥലങ്ങൾ:
ബാലരാമപുരം ജംഗ്ഷനിൽ നിന്ന് പള്ളിച്ചലിലേക്ക്
കഴക്കൂട്ടം മുക്കോലയ്ക്കൽ നിന്ന് ചാക്ക ഭാഗത്തേക്ക്
പാളയത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക്
പൂജപ്പുര നിന്ന് ജഗതി- ബേക്കറി ജംഗ്ഷനിലേക്ക്
കരമന നിന്ന് കിള്ളിപ്പാലം ഭാഗത്തേക്ക്
മണക്കാട് നിന്ന് കിഴക്കേകോട്ടയിലേക്ക്