നെയ്യാറ്റിൻകര: കൃഷി മാനവരാശിയുടെ നട്ടെല്ല് എന്ന സന്ദേശം പകരുന്ന നെയ്യാറ്റിൻകര ബോയ്‌സ് സ്‌ക്കൂളിലെ എൻ.എസ്.എസ് സന്നദ്ധ സേവകരുടെ പ്രയത്‌നത്തിന് നൂറ് മേനി വിളവ്. മൂന്ന് മാസങ്ങൾക്ക് മുൻപ് വടകോട് ഏലായിൽ തരിശ് ഭൂമിയായിരുന്ന പതിനഞ്ച് സെന്റ് വസ്തുവിലാണ് കുട്ടികളുടെ നേതൃത്വത്തിൽ അനുയോജ്യമാക്കി കൃഷിയിറക്കിയത്. എല്ലാ ഘട്ടങ്ങളിലും കുട്ടികൾ തന്നെയായിരുന്നു പരിപാലനവും ജോലിയും നടത്തിയിരുന്നത്. ജൈവവളങ്ങൾ ഉപയോഗിച്ചായിരുന്നു കൃഷി. ഉമ എന്ന ഇനം നെല്ലാണ് വിതച്ചത്. മികച്ച കർഷകനായ എസ്. ശ്രീകുമാറും വയലിന്റെ ഉടമസ്ഥനായ വിജയകുമാറും കുട്ടികൾക്ക് എല്ലാ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി. കൊയ്ത്ത് ഉത്സവം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. മധുകുമാരൻ വൈസ് പ്രസിഡന്റ് പ്രമോദ് കുമാർ എന്നിവർകൊയ്ത്ത് ഉത്സവത്തിന് നേതൃത്വം നൽകി. വാർഡ് കൗൺസിലർ ജയ് ശീലി, എൻ.എസ്.എസ്, എസ്.പി.സി, സന്നദ്ധ സേവകർ, പ്രിൻസിപ്പൽ ജോയി ജോൺസ്. ജെ, അദ്ധ്യാപകരായ ജയപ്രകാശ്. ആ ദീപ്തി എന്നിവർ പങ്കെടുത്തു.