കുഴിത്തുറ: കരിങ്കലിൽ രണ്ട് സംഭവങ്ങളിൽ രണ്ടുപേർ കുളത്തിൽ മുങ്ങിമരിച്ചു. രാജാക്കമംഗലം സ്വദേശി മുത്തുകുമാറും (35) കരിങ്കൽ സ്വദേശിനി മരിയ സെൽവ (56)വുമാണ് മരിച്ചത്. തൊഴിലാളിയായ മുത്തുകുമാർ വീട്ടിനടുത്തുള്ള കുളത്തിൽ മുങ്ങിമരിക്കുകയായിരുന്നു .മിനിയാന്ന് രാത്രി കുളിക്കാൻപോയ ഇയാൾ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇയാളുടെ കരയിൽക്കിടന്ന വസ്ത്രങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾ രാജാക്കാമംഗലം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നാഗർകോവിൽ ഫയർഫോഴ്സിന്റെ സഹായത്തോടെ ഇന്നലെ രാവിലെ മൃതദേഹം പുറത്തെടുത്തു. വീട്ടിനടുത്തെ കുളത്തിൽ വീണാണ് മരിയ സെൽവവും മരിച്ചത്.വീട്ടമ്മയാണിവർ . പൊലീസ് അന്വേഷണമാരംഭിച്ചു.