harthal

വർക്കല: മുന്നറിയിപ്പില്ലാതെ നടന്ന ഹർത്താൽ വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തിയ ജനങ്ങളെ വലച്ചു. രാവിലെ ചില വ്യാപാരികൾ കടകൾ തുറന്നെങ്കിലും ഹർത്താൽ അനുകൂലികൾ സംഘടിതരായെത്തി അടപ്പിച്ചു. രാവിലെ ഇരുചക്രവാഹനങ്ങളും മറ്റു സ്വകാര്യവാഹനങ്ങളും തടസമില്ലാതെ ഓടിയെങ്കിലും 10 മണിയോടെ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. രഘുനാഥൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജിവേളിക്കാട്, ബി. ധനപാലൻ, അഡ്വ. ബി.ഷാലി, വി.ജോയി, ജയശ്രീ, കെ.ഷിബു, അജിവേളിക്കാട്, ജിഷാദ്, റിസ്വാൻ, ബദൻഷാ തുടങ്ങിയവർ നേതൃത്വം നൽകി.