വെള്ളറട: കുരിശുമല തീർത്ഥാടനത്തിന് മലകയറുന്ന തീർത്ഥാടകർക്ക് വിശ്രമിക്കാൻ ടൂറിസം വകുപ്പ് വിനോദസഞ്ചാര പാക്കേജിന്റെ ഭാഗമായി ഒരുകോടി എട്ടുലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച മന്ദിരങ്ങളുടെ ഉദ്ഘാടനം 21ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. സംഗമവേദിയിൽ നിന്നും ഏഴാം കുരിശിന്റെ സമീപമാണ് മന്ദിരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രധാനകെട്ടിടവും രണ്ട് ചെറുഹട്ടുകളായിട്ടാണ് വിശ്രമകേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുന്ന്. എല്ലാ ആധുനിക സൗകര്യങ്ങളും സജീകരിച്ചിട്ടുണ്ട്.ടോയ്‌ലെറ്റ് കഫിറ്റീരിയ കോർണറുകളും തയാറാക്കിയിട്ടുണ്ട്. ഒപ്പം വഴിയോരങ്ങളിൽ ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച ഇരിപ്പിടങ്ങളും തയാറാക്കിയിട്ടുണ്ട്. കുരിശുമലയിലെ ടൂറിസം സാധ്യതകൾ കണക്കിലെടുത്ത് സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് പദ്ധതി നടപ്പിലാക്കിയത്. കെ.ഇ.എൽ ആണ് നിർമ്മാണം നടത്തിയത്. 21ന് വൈകിട്ട് 5ന് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി ഉദ്ഘാടനം ചെയ്യു.