തിരുവനന്തപുരം: വിഖ്യാത സംഗീതജ്ഞനും ഇന്ത്യൻ സംഗീതത്തിലെ മൊസാർട്ട് എന്നറിയപ്പെടുന്ന പ്രതിഭയുമായ ചിത്രവീണ രവികിരൺ ഇന്ന് സ്വാതി തിരുനാൾ സംഗീത കോളേജിലെത്തും. പുതിയ തലമുറയ്ക്ക് ലോകത്തിലെ സംഗീത പ്രതിഭകളുമായി സംവദിക്കാൻ അവസരം ഉണ്ടാക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സ്വാതി തിരുനാൾ സംഗീത കോളേജ് പ്രിൻസിപ്പൽ ഹരികൃഷ്ണൻ പറഞ്ഞു.

മോഹിനി എന്ന രാഗം സംഗീതലോകത്തിന് സംഭാവന നൽകിയ രവികിരൺ 38ാം വയസ്സിൽ സംഗീത നാടക അക്കാഡമി അവാർഡ് നേടിയിരുന്നു. സ്ലോവേനിയാ, സ്ലോവാക്യ, ക്രൊയേഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ കർണാ

ടക സംഗീതം പരിചയപ്പെടുത്തിയത് രവികിരണാണ്. 2016ൽ 16 മണിക്കൂർ കൊണ്ട് തിരുക്കുറലിലെ 1330 ശ്ലോകങ്ങൾക്കും സംഗീതം നൽകി രവികിരൺ ചരിത്രം സൃഷ്ടിച്ചിരുന്നു.