ടൈംടേബിൾ
ഫെബ്രുവരി 18 ന് നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതികൾ വെബ്‌സൈറ്റിൽ.
ഫെബ്രുവരി - മാർച്ചിൽ നടക്കുന്ന റഗുലർ ബി.ടെക് ആറാം സെമസ്റ്റർ (2013 സ്‌കീം) കോഴ്‌സ് കോഡിൽ വരുന്ന ആറും, നാലും സെമസ്റ്റർ ബി.ടെക് പാർട്ട് - ടൈം റീസ്ട്രക്‌ച്ചേർഡ് 2013 സ്‌കീം സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
18 ന് നടത്താനിരുന്ന സി.ബി.സി.എസ്.എസ് അഞ്ചാം സെമസ്റ്റർ ബയോകെമിസ്ട്രി, പോളിമർ കെമിസ്ട്രി വിഷയങ്ങളുടെ പ്രാക്ടിക്കൽ ഫെബ്രുവരി 19 ന് അതതു കോളേജുകളിൽ നടത്തും.
പരീക്ഷാഫീസ്
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം ഏപ്രിൽ 24 മുതൽ നടത്തുന്ന മൂന്നാം സെമസ്റ്റർ, മേയ് 20 മുതൽ നടത്തുന്ന നാലാം സെമസ്റ്റർ എം.ബി.എ സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 25 വരെയും 50 രൂപ പിഴയോടെ മാർച്ച് 28 വരെയും 125 രൂപ പിഴയോടെ ഏപ്രിൽ 1 വരെയും അപേക്ഷിക്കാം.
ആറാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി (റഗുലർ, സപ്ലിമെന്ററി & ഈവനിംഗ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പിഴ കൂടാതെ മാർച്ച് 7 വരെയും പിഴയോടെ മാർച്ച് 14 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ 2018 അഡ്മിഷൻ റഗുലർ ബി.എ/ബി.എസ് സി/
ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ബി.എസ്.ഡബ്യൂ/ബി.വോക് കരിയർ റിലേറ്റഡ്
സി.ബി.സി.എസ് പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 27 വരെയും 50 രൂപ പിഴയോടെ മാർച്ച് 2 വരെയും 125 രൂപ പിഴയോടെ മാർച്ച് 6 വരെയും അപേക്ഷിക്കാം.
പരീക്ഷാകേന്ദ്രം
25 ന് ആരംഭിക്കുന്ന ബി.എസ് സി (ആന്വൽ സ്‌കീം) പാർട്ട് I, II & III സബ്‌സിഡിയറി സ്റ്റാറ്റിസ്റ്റിക്‌സ് & അക്കൗണ്ടിംഗ് (2018 ഒക്‌ടോബർ സെഷൻ) പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവൺമെന്റ് ആർട്‌സ് കോളേജ്, കൊല്ലം എസ്.എൻ കോളേജ്, ആലപ്പുഴ എസ്.ഡി കോളേജ് എന്നിവ മാത്രമായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, പെരിങ്ങമല ഇക്ബാൽ കോളേജ്, ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ്, തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ്, കാഞ്ഞിരംകുളം കെ.എൻ.എം ഗവൺമെന്റ് കോളേജ് എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ തിരുവനന്തപുരം ഗവൺമെന്റ് ആർട്‌സ് കോളേജിൽ നിന്നു ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.
പുനലൂർ എസ്.എൻ കോളേജ്, പന്തളം എൻ.എസ്.എസ് കോളേജ്, കായംകുളം എം.എസ്.എം കോളേജ്, കൊട്ടാരക്കര എസ്.ജി കോളേജ്, ശാസ്താംകോട്ട ഡി.ബി കോളേജ്, ചാത്തന്നൂർ എസ്.എൻ കോളേജ്, കൊല്ലം എസ്.എൻ വിമൻസ് കോളേജ്, കൊല്ലം എഫ്.എം.എൻ കോളേജ്, അഞ്ചൽ സെന്റ് ജോൺസ് എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ കോളേജിൽ നിന്നു ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.
പിഎച്ച്.ഡി പ്രവേശന പരീക്ഷ
2019 ലെ പിഎച്ച്.ഡി പ്രവേശന പരീക്ഷയ്ക്ക് ഇന്നു മുതൽ മാർച്ച് 2 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.research.keralauniversity.ac.in.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, എം.എസ് സി ഇലക്‌ട്രോണിക്‌സ് പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.
തീയതി നീട്ടി
നാലാം സെമസ്റ്റർ ബി.എസ് സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി പരീക്ഷയുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ കമ്പ്യൂട്ടർ സയൻസ് ലക്ചററെ നിയമിക്കുന്നതിനുളള ഓൺലൈൻ അപേക്ഷകൾ 22 ന് 5 വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് recruit.keralauniversity.ac.in.