തിരുവനന്തപുരം: കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കും. ഊർജ്ജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവൻ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.